സന്ദര്‍ലാന്‍ഡ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ആഘോഷങ്ങള്‍ ജനുവരി 10 ന്
Monday, January 5, 2015 10:09 AM IST
സന്ദര്‍ലാന്‍ഡ് : 2004 ന്റെ ഒരു സായാഹ്നത്തില്‍ ഒരുപറ്റം മനുഷ്യസ്നേഹികളുടെ നേതൃത്വത്തില്‍ തുടങ്ങിയ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അതിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ മൂല്യങ്ങളില്‍ അണുവിട മാറാതെ എന്നും അഭംഗുരം ജൈത്രയാത്ര തുടരുന്നു.

ജനുവരി 10 ന് (ശനി) വൈകുന്നേരം ആറിന് സന്ദര്‍ലാന്‍ഡ് സെന്റ് ഐഡന്‍സ് സ്കൂള്‍ ഹാളില്‍ തുടങ്ങുന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ സാന്നിധ്യത്തില്‍ സമ്പന്നമാകും. സന്ദര്‍ലാന്‍ഡിലെ മുഴുവന്‍ മലയാളികളെയും പ്രതിനിധീകരിച്ച് സ്നേഹകൂട്ടയ്മ്ക്ക് കരുത്തുപകരാന്‍ വിവിധ അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍, കഴിഞ്ഞ പത്തുവര്‍ഷ കാലം അസോസിയേഷന്റെ സാരഥ്യം വഹിച്ചവര്‍ക്ക് അംഗീകാരം നല്‍കി സ്വീകരിക്കും. വിവിധ കലാ, സാംസ്കാരിക പരിപാടികളുടെ വര്‍ണപൊലിമയില്‍ നടക്കുന്ന സാംസ്കാരിക കൂട്ടായ്മക്ക് നിറം ചാര്‍ത്താന്‍ വിഭവ സമൃദമായ സ്നേഹവിരുന്നും ഗ്രേസ് ഓര്‍ക്കസ്ട്ര, സൌത്താംപ്റ്റന്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

സ്നേഹകൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്