സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യുണിറ്റിയുടെ 'ക്രിസ്മസ് ബോണാന്‍സ 2014' സമാപിച്ചു
Monday, January 5, 2015 10:07 AM IST
സന്ദര്‍ലാന്‍ഡ്: യേശുവിന്റെ ജനനതിരുനാളിന്റെ മാധുര്യവും ജീവിതവിശുദ്ധിയും നിത്യേനെയുള്ള ജീവിതത്തില്‍ പകര്‍ത്തുവാന്‍ എന്നും മലയാളി കത്തോലിക്കാസമൂഹം മുന്നില്‍ നിന്നിട്ടുണ്ട്. ഡിസംബര്‍ 27ന് (ശനി) വൈകുന്നേരം ഏഴിന് തുടങ്ങിയ ക്രിസ്മസ് സയാഹ്നം വിവിധ സാംസ്കാരിക പരിപാടികളോടെ അവസാനിച്ചു. സെന്റ് ജോസഫ്സ് പാരിഷ് വികാരി ഫാ. മൈക്കില്‍ മക്കൊയിയുടെ സന്ദേശത്തോടെ തുടങ്ങിയ പരിപാടികള്‍ക്ക് സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കരുടെ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടന്ന ക്രിസ്മസ് കരോള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനാലാപനത്തോടെ ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്ന ക്രിസ്മസ് അനുഭവമായി മാറി. പാരിഷ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ഡിന്നര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഫെബ്രുവരി 21 ന് (ശനി) നടക്കുന്ന പാരിഷ് ഡേയിലേക്ക് സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്തു. രാവിലെ പത്തിന് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി ബൈബിള്‍ ക്വിസ് സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി റവ. ഫാ. മൈക്കിള്‍ മുഖ്യതിഥിയാകുന്ന ചടങ്ങില്‍ ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഫാ. സജി തോട്ടത്തില്‍ അധ്യക്ഷത വഹിക്കും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്