എല്‍സി ജോണിന്റെ പൊതുദര്‍ശനം ജനുവരി അഞ്ചിന്
Monday, January 5, 2015 10:06 AM IST
കാര്‍ഡിഫ്: കഴിഞ്ഞ ബോക്സിംഗ് ഡേയില്‍ കാന്‍സര്‍ ബാധിതയായി നിര്യാതയായ എല്‍സി ജോണിന്റെ മൃതദേഹം (തിങ്കളാഴ്ച) 11 ന് സെന്റ് ബ്രിജിഡ്സ് ചര്‍ച്ചില്‍ (ട. യൃശറഴശറ രവൌൃരവ, ട. യൃശഴശറ ുൃലയ്യെല്യൃേ, ര്യൃമെേഹ ഴഹലി, ഹഹമിശവെലി.രമൃറശളള രള 14 5ൂി) പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനാ ശുശ്രുഷയും ഉണ്ടായിരിക്കും.

സംസ്കാരം ജനുവരി ഏഴിന് (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് രത്നഗിരി സെന്റ് തോമസ് ചര്‍ച്ചില്‍.

ഏറ്റുമാനൂര്‍ തവളക്കുഴി തൊണ്ടിയില്‍ കുടുംബാംഗമായ എല്‍സി ജോണ്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സായി ജോലി നോക്കി വരികയായിരുന്നു. പത്തനംതിട്ട കടമനിട്ട സ്വദേശി പരേതനായ പി.ഡി ജോണ്‍ പ്ളാക്കലാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ഗിരീഷ് ജോണ്‍, ചെറിഷ് ജോണ്‍, ഹലേഷ് ജോണ്‍.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സിസ്