കൈപ്പട്ടൂര്‍ തങ്കച്ചന് കല കുവൈറ്റ് യാത്രയയപ്പ് നല്‍കി
Saturday, January 3, 2015 8:31 AM IST
കുവൈറ്റ് സിറ്റി: നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ അബാസിയ കലാ സെന്ററില്‍ യാത്രയയപ്പ് നല്‍കി. കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി അധ്യക്ഷനായ ചടങ്ങില്‍ സത്താര്‍ കുന്നില്‍, റിയാസ് അയനം, അബ്ദുള്‍ ഫതഹ്, ചെസില്‍ രാമപുരം, രാജു സഖറിയ, ലിസി കുര്യാക്കോസ്, അബ്ദുള്‍ റഹീം, ദിലീപ് നടേരി, സാം പൈനും മൂട്, എന്‍.അജിത്കുമാര്‍, സലിം രാജ്, അഷറഫ് കാളത്തോട് എന്നിവര്‍ കൈപ്പട്ടൂര്‍ തങ്കച്ചന് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് പ്രസംഗിച്ചു. കലയുടെ സ്നേഹോപഹാരം പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി. ജയനും കൈപ്പട്ടൂരിനു കൈമാറി. സ്നേഹോഷ്മളമായ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി കൈപ്പട്ടൂര്‍ തങ്കച്ചന്‍ മറുപടി പ്രസംഗം നടത്തി.

കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് സ്വാഗതവും അബാസിയ മേഖല സെക്രട്ടറി നൌഷാദ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍