ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ളബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു
Friday, January 2, 2015 10:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് എഷേഴ്സ്ഹൈം സാന്റാ ഫമീലിയ പള്ളി ഹാളില്‍ 2014 നോട് വിട പറഞ്ഞ് പ്രത്യോശയോടെ 2015 നെ വരവേറ്റു.

വൈകുന്നേരം ഏഴിന് പരിപാടികള്‍ തുടങ്ങി. ഹാളില്‍ കൂടിയ ക്ളബ് അംഗങ്ങളെയും സുഹൃത്തുക്കളെയും അതിഥികളെയും സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍ ആശംസകള്‍ നേര്‍ന്ന് ഭക്ഷണസാധനങ്ങള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമ്യദ്ധമായ സില്‍വെസ്റര്‍ അത്താഴവും ഒരുക്കി.

2014 ല്‍ കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രത്യാശയോടെ പുതുവത്സരത്തിലേക്ക് കടക്കാമെന്ന് ജോണ്‍സണ്‍ അച്ചന്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ സിനിമാറ്റിക്, ബോളിവുഡ് ഗാനാലാപങ്ങളും ഡാന്‍സുകളുമായി അര്‍ധരാത്രി വരെ അംഗങ്ങള്‍ ചെലവഴിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ് ഇടവക, നോര്‍ത്ത് വെസ്റ് ഫൊറോന വികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ.ജോണ്‍സണ്‍ പന്തപ്പള്ളിലിന് സ്പോര്‍ട്സ്് ക്ളബ് ഹാര്‍ദ്ദവമായ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. സ്പോര്‍ട്സ് ക്ളബിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും സഹായ സഹകരണം നല്‍കുകയും ചെയ്ത ഫാ.ജോണ്‍സണ്‍ പന്തപ്പള്ളിലിന് ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍ നന്ദിപറഞ്ഞ് ഉപഹാരം നല്‍കി. സ്നേഹാദരങ്ങള്‍ക്കും ഉപഹാരത്തിനും ഫാ.ജോണ്‍സണ്‍ പന്തപ്പള്ളിലില്‍ നന്ദി പറഞ്ഞു. ജോസഫ് പീലിപ്പോസ് അടുത്ത വര്‍ഷത്തെ സ്പോര്‍ട്സ്് ക്ളബിന്റെ പരിപാടികള്‍ വിശദീകരിച്ച് പുതിയ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തു.

അര്‍ധരാത്രി ക്യത്യം 12 ന് ഷാംപെയിന്‍ നുകര്‍ന്ന് പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്ന് പുത്തനാണ്ടിനെ സ്വാഗതം ചെയ്തു. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് പുതുവര്‍ഷത്തില്‍ വേണ്ട അനുഗ്രങ്ങള്‍ക്കായി പ്രാര്‍ഥന നടത്തി. പിന്നീട് നയന മനോഹരമായ വെടിക്കെട്ടോടെ പുലര്‍ച്ച വരെ ആഘോഷം തുടര്‍ന്നു. ലില്ലി-സൈമണ്‍ കൈപ്പള്ളിമണ്ണില്‍ പുതുവത്സരാരംഭത്തില്‍ എല്ലാവര്‍ക്കും മധുരമേറിയ പായസം നല്‍കി. പുതുവത്സരാഘോഷങ്ങള്‍ക്ക് ജോസ് - വിനു തിനംപറമ്പില്‍ മ്യൂസിക് സംവിധാനവും ശബ്ദവും വെളിച്ചവും നല്‍കി താളാത്മകമാക്കി. സേവ്യര്‍ പള്ളിവാതുക്കല്‍ വര്‍ഷാന്ത്യ- പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഭാരവാഹികള്‍: ജോര്‍ജ് ചൂരപൊയ്കയില്‍ (പ്രസിഡന്റ്), ജോസഫ് പീലിപ്പോസ്, സിജോ മാമ്പള്ളി (കമ്മിറ്റി മെംമ്പര്‍) സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍).

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍