എം.ജെ ജോണ്‍സണ്‍ നിര്യാതനായി
Thursday, January 1, 2015 10:14 AM IST
ബെല്ലോണ്‍: ഐറിഷ് മലയാളിയായിരുന്ന ജോണ്‍സന്‍ ജോണിന്റെ (ജിജി) പിതാവ് എം.ജെ ജോണ്‍സന്‍ (കുഞ്ഞുമോന്‍ - 78) ജര്‍മനിയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പത്തനംതിട്ട ജില്ലയിലെ റാന്നി ഇടത്തിക്കാവ് സെന്റ് ജോസഫ് സീറോ മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: പരേതയായ തിരുവല്ലാ തോപ്പില്‍കളത്തില്‍ കുടുംബാംഗമായ മറിയാമ്മ. മകള്‍: എലിസബത്ത് ബെല്ലോണ്‍ (ജര്‍മനി).

നിലമേല്‍ മമ്മരപ്പള്ളില്‍ കുടുംബാംഗമായ എം.ജെ ജോണ്‍സന്‍ 50 വര്‍ഷമായി ജര്‍മനിയിലായിരുന്നു താമസം.

അയര്‍ലന്‍ഡിലെ സീറോ മലങ്കര കൂട്ടായ്മയുടെയും കില്‍ഡയറിലെ ഇന്ത്യന്‍ കൂട്ടായ്മകളുടെയും പ്രമുഖ സംഘാടകനായിരുന്നു ജിജി. ഭാര്യ കോതമംഗലം ചേലാത്ത് കുടുംബാംഗമായ ബീമോള്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സ് ആയിരുന്നു.