കുവൈറ്റ്: കുവൈറ്റ് ഒഐസിസി കോണ്‍ഗ്രസിന്റെ 130 -ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു, ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും '1885 മുതല്‍ 2014' വരെ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആരംഭവും ചരിത്രവും സ്വാതന്ത്യ്രസമരവും തുടങ്ങി ഇന്ത്യയുടെ ദീര്‍ഘമായ ഒരു കാലഘട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മതേതരത്വ ജനാധിപത്യകാഴ്ചപ്പാട് ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണെന്നും സെമിനാര്‍ വിലയിരുത്തി.
ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബി.എസ് പിള്ള, ജോയ് ജോണ്‍ തുരുത്തികര, സെക്രട്ടറിമാരായ സുരേഷ് മാത്തൂര്‍, അലക്സ് ചെറിയാന്, ജോയ് കരുവാളൂര്‍, അനുരുപ് കണ്ണൂര്‍, വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഹരീഷ് തൃപ്പുണിത്തുറ, വനിതാ വിഭാഗം ചെയര്‍ പേള്‍സണ്‍ റാഫിയ ബീബി അനസ്, സ്പോര്‍ട്ട് കമ്മിറ്റി ചെയര്മാന് മാത്യൂ ചെന്നിത്തല, പ്രസിഡന്റുമാരായ കൊച്ചാപള്ളി വിജയഭാനു, തോമസ് കുരുവിള, കൃഷ്ണന് കടലുണ്ടി, ഇക്ബാല്‍ കുട്ടമംഗലം, അഡ്വ. ബിജു ചാക്കോ, വൈസ് പ്രസിഡന്റുമാരായ എം.എ സലീം, വിപിന്‍ മങ്ങാട്ട്, ജനറല്‍ സെക്രട്ടറിമാരായ ഷംസുദ്ദിന് ഓയൂര്‍, ബിനോയ് ചന്ദ്രന് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മരാമണ്‍ സ്വാഗതവും ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍