കെകെഎംഎ ഖൈത്താന്‍ ശാഖക്ക് പുതിയ ഭാരവാഹികള്‍
Thursday, January 1, 2015 7:14 AM IST
കുവൈറ്റ്: കെകെഎംഎ ഖൈത്താന്‍ ശാഖ പുതിയ ഭാരവാഹികളായി സി.എച്ച്. അബ്ദുള്ള (പ്രസിഡന്റ്), എം.കെ അബ്ദുല്‍ റഹ്മാന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), മന്‍സൂര്‍, സാബിര്‍ മുഹമ്മദ്, ഹൈദ്രോസ്, നദീര്‍, നൌഷാദ് (വൈസ് പ്രസിഡന്റ്) ടി.വി. അബ്ദുള്‍ നാസര്‍ (ജനറല്‍ സെക്രട്ടറി), ജാഫര്‍ (ഓര്‍ഗ. സെക്രട്ടറി) അബ്ദുല്‍ മജീദ് (അഡ്മിന്‍. സെക്രട്ടറി) റഷീദ് (ഖജാന്‍ജി) നജീബ് മൂടാടി (ഓഡിറ്റര്‍) എന്നവരെ തെരഞ്ഞെടുത്തു. അഹമ്മദ് കല്ലായി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

വാര്‍ഷിക ജനറല്‍ ബോഡി യോഗം വൈസ് ചെയര്‍മാന്‍ പി.കെ അക്ബര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കര്‍ മയേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എ. ഗഫൂര്‍, സംസം റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. റഷീദിന്റെ ഖിറ അത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ടി.വി. നാസര്‍ സ്വാഗതം പറഞ്ഞു. ജാഫര്‍ വാര്‍ഷിക റിപ്പോര്‍ട്ടും റഷീദ് ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍