കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Thursday, January 1, 2015 7:10 AM IST
കുവൈറ്റ്: കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എം.പി. സുല്‍ഫിക്കര്‍ (പ്രസിഡന്റ്), അഹമ്മദ് ഇടച്ചാക്കൈ (വര്‍ക്കിംഗ് പ്രസിഡന്റ്), പി.വി. ഹാരിസ്, സി.വി. യൂസഫ്, മഹമൂദ് പെരുമ്പ, മുഹമ്മദ് അലി അറക്കല്‍, ഹബീബ് പാപ്പിനിശേരി (വൈസ് പ്രസിഡന്റ്), വി. അബ്ദുള്‍ റഷീദ് (ജനറല്‍ സെക്രട്ടറി), കെ.എ. അബ്ദുള്ള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.പി നാസര്‍, എം.ടി. ബാവ (അഡ്മിന്‍. സെക്രട്ടറി), പി.എംഷരീഫ് (ട്രഷറര്‍), കെ.പി. അഷ്റഫ് അഷ്റഫ് (ഓഡിറ്റര്‍) എന്നവരെ തെരഞ്ഞെടുത്തു.

എക്കോ ഹോട്ടലില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം വൈസ് ചെയര്‍മാന്‍ പി.കെ അക്ബര്‍ സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ മാങ്കടവ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അബ്ദുല്‍ സലാം, ഇബ്രാഹിം കുന്നില്‍, ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, എച്ച്.എ. ഗഫൂര്‍, സംസം റഷീദ്, അഹമ്മദ് കല്ലായി, മുഹമ്മദ് അലി അറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

മുനീര്‍ തുരുത്തിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഹമ്മദ് ഇടച്ചാക്കൈ സ്വാഗതം പറഞ്ഞു. സെക്രട്ടറി അബ്ദുള്‍ റഷീദ് വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി സുബൈര്‍ കുരിക്കള്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. മുനീര്‍ തുരുത്തി ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍