കെവിജി കോളജ് ഓഫ് എന്‍ജിനിയറിംഗ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു
Tuesday, December 30, 2014 10:23 AM IST
കുവൈറ്റ് സിറ്റി: കെവിജി കോളജ് ഓഫ് എന്‍ജിനിയറിംഗ് അലൂമിനി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പത്താംവാര്‍ഷികം ജനുവരി 30 ന് വൈകുന്നേരം 6.30ന് ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാടന്‍, ഹിന്ദി, ഇംഗ്ളീഷ് പാട്ടുകള്‍ കോര്‍ത്തിണക്കി കൊച്ചിയിലെ പ്രയാണ്‍ ഗ്രൂപ്പ് ഒരുക്കുന്ന സംഗീത പരിപാടിയാണ് ആഘോഷ പരിപാടികളിലെ പ്രത്യേകതയെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘത്തിന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ മനോജ് നാളിയത്ത്, സുരേഷ് സി.പിള്ള ജോര്‍ജ് ജോസഫ്, സൂരജ്, പ്രദീപ്കുമാര്‍, മുഹമ്മദ് കമാല്‍, അജയ് രാജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍