വിശുദ്ധ പദവി പ്രഖ്യാപനം: ബ്രിസ്ബെന്‍ അതിരൂപതയുടെ കൃതജ്ഞതാബലി ജനുവരി രണ്ടിന്
Tuesday, December 30, 2014 8:18 AM IST
ബ്രിസ്ബെന്‍: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയേയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും ബ്രിസ്ബെന്‍ സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ ജനുവരി രണ്ടിന് (വെള്ളി) വൈകുന്നേരം ഏഴിന് നടത്തുന്നു.

ബ്രിസ്ബെന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ക് കോളറിഡ്ജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ വിവിധ കത്തോലിക്കാ സഭാ സമൂഹങ്ങളില്‍നിന്നുള്ള വൈദികര്‍ പങ്കെടുക്കും. ബ്രിസ്ബെനില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ സിഎംഐ വൈദികരാണ് കൃതജ്ഞതാബലിയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

ബ്രിസ്ബെനിലെ എല്ലാ ക്രിസ്തീയ സഭാ വിശ്വാസികളെയും കൃതജ്ഞതാബലിയിലേക്കും ആഘോഷങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി സിഎംഐ സമൂഹത്തിനുവേണ്ടി ഫാ. ആന്റണി വടകര അറിയിച്ചു.

ബ്രിസ്ബെന്‍ സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ വൈകുന്നേരം 4.30 മുതല്‍ കാര്‍ പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രത്യേക ബസ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക് ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുമ്പുറവുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോളി കരുമത്തി