കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു
Tuesday, December 30, 2014 8:09 AM IST
കുവൈറ്റ്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മിഷറഫ് ടൂറിസ്റിക്ക് പാര്‍ക്കില്‍ കുടുംബസംഗമം നടത്തി.

അസോസിയേഷന്‍ പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കെഇഎ ചീഫ് പ്രേട്രണുമായ സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുധന്‍ ആവിക്കര എന്‍ജിനിയര്‍ അബൂബക്കര്‍, സത്താര്‍ കുന്നില്‍, സലാം കളനാട്, അനില്‍ കല്ലാര്‍, മുഹമ്മദ് ആറങ്ങാടി, ഇബ്രാഹിം കുന്നില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അഷ്റഫ് തൃക്കരിപ്പൂര്‍ സ്വാഗതവും രാമകൃഷ്ണന്‍ കള്ളാര്‍ നന്ദിയും പറഞ്ഞു. കെഇഎ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ തരം കായിക മത്സരങ്ങള്‍ ഫാമിലി മീറ്റിന് കൊഴുപ്പേകി.

രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി വൈകുന്നേരം ആറിന് സമാപിച്ചു. സി.എച്ച് മുഹമ്മദ് കുഞ്ഞി, ഒ.വി ബാലന്‍, കെ.വി സമിയുള്ള, കബീര്‍ തളങ്കര, ഹനീഫ പാലായി, സുരേഷ് കൊളവയല്‍, സുനില്‍ മാണിക്കോത്ത്, പ്രസാദ് നെല്ലിക്കാട്, നാസര്‍ ചുള്ളിക്കര, സമദ് കൊട്ടോടി, അസീസ് തളങ്കര, മുഹമ്മദ്കുഞ്ഞി ഹദ്ദാദ്, ഷംസു ബദരിയ, പി.എ നാസര്‍, സജു പള്ളിപ്പുഴ, ജലീല്‍ ആരിക്കാടി, സി. കമറുദ്ദീന്‍, ഷാഫി ബാവ, ജാഫര്‍ പള്ളം, രാജേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍