'ഗ്ളോറിയ 2014': കരോള്‍ ഗാന മത്സരവും മെഗാ ക്രിസ്മസ് ആഘോഷവും നടത്തി
Tuesday, December 30, 2014 8:07 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും (ഉടഥങ ഉഋതഇഛ) സംയുക്തമായി തുടര്‍ച്ചയായ ആറാം തവണയും 'ഗ്ളോറിയ 2014' എന്ന പേരില്‍ കരോള്‍ ഗാന മത്സരവും മെഗാ ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 19 ടീമുകള്‍ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള കരോള്‍ ഗാന മത്സരത്തില്‍ പങ്കെടുത്തു. ജസോല ഫൊറോന വികാരി റവ. ഡോ. ജേക്കബ് നങ്ങേലിമാലില്‍ മത്സരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന മെഗാ ക്രിസ്മസ് ആഘോഷങ്ങളില്‍ ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍, പ്രോ വികാരി ജനറാള്‍ ഫാ. മാത്യു മുത്തശേരി, റവ. ഡോ. ജേക്കബ് നങ്ങേലിമാലില്‍, ഡല്‍ഹി സീറോ മബാര്‍ യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

മത്സരത്തില്‍ മലയാളം വിഭാഗത്തില്‍ ജസോല ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിക്ക് ഒന്നാം സ്ഥാനവും ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് പള്ളിക്ക് രണ്ടാം സ്ഥാനവും മയൂര്‍ വിഹാര്‍ ഫേസ് 3 അസംപ്ഷന്‍ ഫൊറോന പള്ളിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ഇംഗ്ളീഷ് വിഭാഗത്തില്‍ വികാസ്പുരി ഔവര്‍ ലേഡി ഓഫ് ഗ്രേസ് (ലാറ്റിന്‍) ഒന്നാം സ്ഥാനവും നോയിഡ സെന്റ് അല്‍ഫോന്‍സ പള്ളി രണ്ടാം സ്ഥാനവും ഡിഫന്‍സ് കോളനി സെന്റ് ലൂക്കസ് പള്ളിക്ക് (ലാറ്റിന്‍) മൂന്നാം സ്ഥാനവും ലഭിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്