മലയാളി ഉംറ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Tuesday, December 30, 2014 8:03 AM IST
ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തുവൂര്‍ സ്വദേശി കൂരിമണ്ണില്‍ അബ്ദുള്‍റഹ്മാന്‍ മരിച്ചത്. 81 വയസായിരുന്നു. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിച്ചതിനുശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ നെഞ്ചു വേദന അനുഭവപ്പെടുകയും ഉടനെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ഫാത്തിമ.

ജിദ്ദ കിംഗ് ഫഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൌദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍