'യുവത്വത്തിന്റെ കരുത്തോടെ കോണ്‍ഗ്രസ് നിലനില്‍ക്കും'
Tuesday, December 30, 2014 8:03 AM IST
ജിദ്ദ: യുവത്വത്തിന്റെ കരുത്തോടെയും പ്രായത്തിന്റെ പക്വതയോടെയും എന്നും കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയുടെ ആശയും അഭിലാഷവുമായി നിലനില്‍ക്കുമെന്ന് ഒഐസിസി ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച കോണ്‍ഗ്രസ് സ്ഥാപക ദിന പരിപാടിയില്‍ പങ്കെടുത്ത പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

130 വര്‍ഷം ശക്തമായി നിലനിന്നിട്ടുണ്െടങ്കില്‍ ഇനിയും അതെ കരുത്തോടും ആര്‍ജ്ജവത്തോടും ഇന്ത്യയുടെ ഭരണത്തിലേറാന്‍ കോണ്‍ഗ്രസിനാവുമെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം അധ്യക്ഷത വഹിച്ചു. യോഗം സീനിയര്‍ നേതാവും ഗ്ളോബല്‍ കമ്മിറ്റി അംഗവുമായ അബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്തു. നൌഷാദ് അടൂര്‍,രാജസേകരന്‍,ആലിതെക്കുതോട്,ഹാഷിം കോഴിക്കോട്, മുജീബ് ത്രിത്താല, മുജീബ് മൂത്തേടത്ത്, കുഞ്ഞിമുഹമ്മദ് കൊടശേരി, സാദിഖ്, സഹീര്‍, അനില്‍കുമാര്‍, നജീബ്, നൌഷി, ഹുസൈന്‍, ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ് സ്വഗാതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍