മഹ്ദ് അല്‍ ഉലൂം സ്കൂള്‍ 'അത്ലറ്റിക്കോ 2014' കൊടിയിറങ്ങി
Tuesday, December 30, 2014 8:02 AM IST
ജിദ്ദ: രണ്ടു ദിവസങ്ങളിലായി നടന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍ നാഷണല്‍ സ്കൂള്‍ കായികമേളക്ക് ആവേശകരമായ കൊടിയിറക്കം. അമീര്‍ ഫവാസ് മാസ്റര്‍ സ്റ്റേഡിയത്തില്‍ നടന്ന 'എംഐഎസ് അത്ലറ്റിക്കോ 2014' സിഫ് പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ജീവിത വിജയത്തിന് മാനസികവും ശാരീരകവുമായ ആരോഗ്യം ഒരുപോലെ ആവശ്യമാണുെം ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുറബ് ചെമ്മാട് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് സുല്‍ത്താന്‍ സെഹ്ലി, അഷ്റഫ് പൂനൂര്‍, ശിഹാബ് നീലാമ്പ്ര, മാന്‍ ഷക്കീബ്, മുഹമ്മദ് റമീസ്, മുഹമ്മദ് സ്വാലിഹ്, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനവേളയില്‍ നടന്ന ഗ്രൂപ്പ് മാര്‍ച്ച്, മാസ്ഡ്രി., പിരമിഡ് ഫോര്‍മേഷന്‍, ബാന്‍ഡ് പരേഡ് തുടങ്ങിയവ കൌതുകവും ആനന്ദവും ഉണര്‍ത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുറൌഫ് പൂനൂര്‍ മുഖ്യാതിഥികള്‍ക്കുള്ള മെമെന്റോ വിതരണം ചെയ്തു. സ്കൂള്‍ ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹര്‍ഷദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ കെ. സ്വാഗതവും സ്പോര്‍ട്സ് മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ സി.കെ. നന്ദിയും പറഞ്ഞു.

സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാല് വിഭാഗങ്ങളിലായി അമ്പതോളം ഇനങ്ങളില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ സഫയര്‍ ഹൌസ് ഒന്നാം സ്ഥാനവും എമറാള്‍ഡ് ഹൌസ് രണ്ടാം സ്ഥാനവും റൂബി ഹൌസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൌസിലെ നസീഫ് നൌഷാദും സീനിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൌസിലെ അലൂഫും വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സ്കൂള്‍ മാനേജര്‍ അഹ്മദ് അല്‍ ഗാംന്ധി വിതരണം ചെയ്തു.

കമ്പവലി, റിലേബോള്‍, കബഡി, ഫുട്ബോള്‍, ഷട്ടി. ബാഡ്മിന്റണ്‍ തുടങ്ങിയവ കാണികളില്‍ ആവേശം പകര്‍ന്നു. അധ്യാപകരായ സയിദ് ശിഹാബ്, മുഹമ്മദ് അന്‍വര്‍, അലി ബുഖാരി, ഹുസൈന്‍, റിയാസ്, ഷൌക്കത്തലി, ശശിധരന്‍, അഷ്റഫ് പയ്യന്നൂര്‍, അദ്നാന്‍ അന്‍വര്‍, കാസിം, മുഹമ്മദ് ഇസ്ലാം, മരക്കാര്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗേള്‍സ് വിഭാഗം 'അത്ലറ്റിക്കോ 2014' പ്രിന്‍സിപ്പല്‍ സല്‍മാന്‍ ഷേയ്ഖിന്റെ അധ്യക്ഷതയില്‍ ഗേള്‍സ് വിഭാഗം മാനേജര്‍ അഹ്ലാം സ്വാലിഹ് അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്തു. ബ്ളു ഹൌസ് ഒന്നാം സ്ഥാനവും യെല്ലോ, റെഡ് ഹൌസുകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാഹിദ ഹമീദ് സ്വാഗതവും തെരേസ ആന്റണി നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍