കെകെഎംഎ ഫഹാഹീല്‍ ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍
Monday, December 29, 2014 10:15 AM IST
കുവൈറ്റ്: കെകെഎംഎ ഫഹാഹീല്‍ ബ്രാഞ്ചിന്റെ 2015-16 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. നിസാമുദ്ദീന്‍ (പ്രസിഡന്റ്), സി.എച്ച് ഹസന്‍ കുഞ്ഞി (വര്‍ക്കിംഗ് പ്രസിഡന്റ്), സി.എം. അഷറഫ്, കെ.ടി റഫീഖ്, സി. നയിം, സഹീര്‍, എം.ബി നിജാസ് (വൈസ് പ്രസിഡന്റുമാര്‍), എ.ടി നൌഫല്‍ (ജനറല്‍ സെക്രട്ടറി), പി. റഷീദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബഷീര്‍ ഉദിനൂര്‍ (അഡ്മിന്‍ സെക്രട്ടറി), മുഹമ്മദ് അലി കടിഞ്ഞിമൂല (ട്രഷറര്‍), പി.ടി ഉസ്മാന്‍ ഹാജി (ഓഡിറ്റര്‍).

വാര്‍ഷിക ജനറല്‍ ബോഡി യോഗം കെകെഎംഎ വൈസ് ചെയര്‍മാന്‍ എന്‍.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. സി. നവാസ് അധ്യക്ഷത വഹിച്ചു. കെകെഎംഎ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ സംഘടന പ്രവര്‍ത്തനത്തെപ്പറ്റി പ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍, ജനറല്‍ സെക്രട്ടറി കെ.ബഷീര്‍, എ.വി. ഹനീഫ. സംസം റഷീദ്, എ.വി മുസ്തഫ, മൊയ്തു മൌലവി, ലത്തീഫ് എടയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ടി നൌഫല്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷാഹിദ് സിദ്ധിക്ക് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സഹീറിന്റെ ഖിറാഹത്തോടെ സി.എച്ച് ഹസന്‍ കുഞ്ഞി സ്വാഗതവും നയിം സി. നന്ദിയും പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സിലം കോട്ടയില്‍