സിംഗപ്പൂരില്‍ സീറോ മലബാര്‍ റീത്തില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ നടത്തി
Monday, December 29, 2014 10:14 AM IST
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ആദ്യമായി ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ സീറോ മലബാര്‍ റീത്തില്‍ വുഡ്ലാന്‍ഡ്സിലുള്ള വിശുദ്ധ അന്തോനീസിന്റെ ദേവാലയത്തില്‍ ഡിസംബര്‍ 24ന് (ബുധന്‍) രാത്രി 8.30ന് നടന്നു. ഫാ. സലിം ജോസഫ് ഛഎങ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

കാലിത്തൊഴുത്തില്‍ പിറന്ന ദിവ്യ രക്ഷകന്റെ തിരുപിറവിക്ക് സക്ഷ്യമേകാന്‍ ഒരുക്കവുമായി 800 ലധികം മലയാളികള്‍ ജാതിമത ഭേദമന്യേ ഒത്തുചേര്‍ന്നു.

തിരുപിറവിക്കുശേഷം ഉണ്ണിയെ കൈയിലന്തി തീയുഴല്ച്ചക്കായി എല്ലാവരും പ്രദക്ഷിണമായി പോകുന്ന കാഴ്ച്ച വേറിട്ടൊരു അനുഭവമായി. തീയുഴല്ച്ചക്കു ശേഷം ദീപ, ധൂപ, പുഷ്പാര്‍ച്ചനകള്‍ നടത്തി ഉണ്ണിയേശുവിന്റെ തിരു സ്വരൂപം കാര്‍മികന്‍ പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിച്ചു.

സിംഗപ്പൂരിലെ മലയാളികള്‍ക്കായി സിംഗപ്പൂര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം കമ്മീഷന്‍ ആണ് കുര്‍ബാന ഒരുക്കിയത്. ഫോട്ടോസ് കാണുന്നതിനും മലയാളം കമ്മീഷന്റെ മറ്റു പരിപാടികളെക്കുറിച്ചറിയുന്നതിനും മലയാളം കമ്മീഷന്റെ ഫേസ് ബുക്ക് പേജായ ംംം.ളമരലയീീസ.രീാ/ാമഹമ്യമഹമാരീാാശശീിൈ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: കെവിന്‍സ് ആന്റണി