ഖുര്‍ആന്‍ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി
Monday, December 29, 2014 10:11 AM IST
കുവൈറ്റ് : ഇന്ത്യന്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്റെ (ഇംവ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിവിധ വിഭാഗങ്ങളിലായി 20 സ്കൂളുകളില്‍നിന്നുള്ള അഞ്ഞൂറിലധികം പേര്‍ മാറ്റുരച്ച മത്സരത്തില്‍ 87 പേര്‍ വിജയികളായി. ജല, വൈദ്യുത മന്ത്രാലയം പ്രതിനിധി എന്‍ജിനിയര്‍ ഖലീഫ അല്‍ഫാദില മുഖ്യതിഥിയായിരുന്നു. ഇംവ പ്രസിഡന്റ് മുഹമ്മദ് മന്‍ഷുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫിമ പ്രസിഡന്റ് സിദ്ദീഖ് വലിയകത്ത് പ്രസംഗിച്ചു. അസ്മ മന്‍ഷുദ്ദീന്‍, സുമയ്യ പര്‍വീന്‍ എന്നിവര്‍ ചേര്‍ന്ന് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ഇംവ ജനറല്‍ സെക്രട്ടറി ഇസ്റാര്‍ അഹ്മദ് നന്ദി പറഞ്ഞു.