ഇന്ത്യന്‍ ദേശീയ ഗാനാലാപന ദിനം ഒഐസിസി ആചരിച്ചു
Monday, December 29, 2014 10:09 AM IST
ജിദ്ദ: ഇന്ത്യന്‍ ദേശീയ ഗാനം ആദ്യമായി ആലപിച്ചതിന്റെ നൂറ്റി മൂന്നാം വാര്‍ഷിക ദിനം ഒഐസിസി ജിദ്ദ അബ്ഹൂര്‍ ഏരിയ കമ്മിറ്റി സമുചിതമായി ആചരിച്ചു. ദേശീയ നേതാക്കളേയും ദേശീയ ഗാനവും മറന്നു പോയതാണ് നവ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

അബ്ഹൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷാലിന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ജിദ്ദ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം ഉദ്ഘാടനം നിര്‍വഹിച്ചു. ഹാഷിം കോഴിക്കോട്, ശ്രീജിത്ത് കണ്ണൂര്‍, മുജീബ് തൃത്താല, കുഞ്ഞിമുഹമ്മദ് കൊടശേരി, മുജീബ് മൂത്തേടം, സക്കീര്‍ ചെമ്മണ്ണൂര്‍, പ്രവീണ്‍ എടക്കാട്, ഷിബു കൂരി എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ ഗാനാലാപനത്തോടെ സമാപനം നടന്ന യോഗത്തിന് സെക്രട്ടറി ഫിറോസ് കാരക്കുന്ന് സ്വാഗതവും ട്രഷറര്‍ മുജീബ് പൊന്നാനി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍