മലയാളി യുവാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍
Monday, December 29, 2014 10:08 AM IST
യാമ്പു: ഒരാഴ്ചയിലേറെയായി മലയാളി യുവാവ് അബോധാവസ്ഥയില്‍ യാമ്പു ജനറല്‍ ആശുപത്രിയില്‍ കഴിയുന്നു. മലപ്പുറം തിരൂരിനടുത്ത് ആലുംചോട് സ്വദേശി മുജീബാണ് (36) ഡിസംബര്‍ 16 മുതല്‍ യാമ്പു ജനറല്‍ ആശുപത്രി വെന്റിലേറ്ററില്‍ കഴിയുന്നത്.

ജോലികഴിഞ്ഞ് താമസ സ്ഥലത്തത്തിെ കുളിക്കുന്നതിനടയില്‍ രക്ത സമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറില്‍ രക്ത സ്രാവം ഉണ്ടായതാണ് അബോധാവസ്ഥയിലാകാന്‍ കാരണമെന്നും പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മുജീബ് ജോലിചെയ്യുന്ന അനാബീബ് കമ്പനിയിലെ എന്‍ജിനിയര്‍ ഹരികുമാര്‍ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍മക്കളും പ്രായമായ മാതാപിതാക്കളും നാട്ടില്‍ മുജീബിന്റെ സുഖപ്രാപ്തിക്കായി പ്രാര്‍ഥനയോടെ കഴിയുകയാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍