മുസിരിസ് ഫാമിലി സംഗമം സംഘടിപ്പിച്ചു
Saturday, December 27, 2014 10:30 AM IST
ജിദ്ദ: കൊടുങ്ങ.ൂര്‍ നിവാസികളുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ജിദ്ദാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ റിഹൈലില്‍ മുതിര്‍വരുടേയും കുടുംബിനികളുടേയും കുട്ടികളുടേയും വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ ഫാമിലി സംഗമം സംഘടിപ്പിച്ചു.

സഗീര്‍ പുതിയകാവ്, അനൂപ് പതിയാശേരി, സാദിഖ് മേത്തല, അബ്ദുള്‍ അഹമ്മദ്, സാബിക്ക് മേത്തല, മുഹമ്മദ് അല്‍ത്താഫ്, ഇഹ്സാന്‍, തുഷാര ഷിഹാബ്, സാജി ഖാദര്‍, ഷൈബാനത്ത് യൂനുസ്, അമല്‍ എന്നിവര്‍ വിവിധ ഹിന്ദി മാപ്പിള മലയാള ഗാനങ്ങള്‍ ആലപിച്ചു. നിദാലിന്റെ കീബോര്‍ഡ് വായനയും മുഹമ്മദ് ഇഹ്സാന്‍, മെഹറിന്‍ എന്നീ കുരുന്നുകളുടെ ഡാന്‍സും സദസിന്റെ മാറ്റു കൂട്ടി. ഹബീബ് മേത്തല മാതൃത്വ സ്നേഹത്തെ ഉണര്‍ത്തി കൊണ്ടുള്ള കവിത അവതരിപ്പിച്ചു.

സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടവന അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹബീബ് മേത്തല ഉദ്ഘാടനം ചെയ്തു. ഹനീഫ കൈപമംഗലം, അബ്ദുസലാം എമ്മാട്, ജലീല്‍ അത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂനുസ് കാരൂര്‍ സ്വാഗത പ്രസംഗവും നസീര്‍ ചളിങ്ങാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍