ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്മസ് ആഘോഷിച്ചു
Saturday, December 27, 2014 10:28 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഓരോ കുടുംബ യൂണിറ്റുകളിലും ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തി.

ഡിസംബര്‍ 24ന് (ബുധന്‍) വൈകുന്നേരം 6.30ന് മുതിര്‍ന്ന കുട്ടികളുടെ കരോള്‍ ഗാനം (ഇംഗ്ളീഷ് ക്വയര്‍) നടന്നു. തുടര്‍ന്നു നടന്ന തിരുപിറവിയുടെ കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. പയസ് മലേകണ്ടത്തില്‍, ഫാ. ജോസ് വട്ടാക്കുഴി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കുര്‍ബാനക്കുശേഷം കുട്ടികള്‍ അവതരിപ്പിച്ച പ്രത്യേക സ്കിറ്റും കേക്ക് വിതരണവും നടന്നു. ജോയിസ് ജോര്‍ജ് എംപി അതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി.

ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്രിസ്മസ് പാപ്പ ആയി വേഷമിട്ട ഡല്‍ഹി മലയാളി അസോസിയേഷന്‍ ആര്‍കെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജി കുമാറിനെ ആദരിച്ചു. ദില്‍ഷാദ് ഗാര്‍ഡനിലെ പള്ളി കത്തിച്ച സംഭവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വികാരി ഫാ. പയസ് മേലേകണ്ടത്തില്‍ നേതൃത്വം നല്‍കി. കൈക്കാരന്മാരായ റെജി മാത്യുസ്, സിറിയക് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ കരോളിന് റോസമ്മ മാത്യു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്