മസ്കറ്റ് മലയാളീസിന് വനിതാ കൂട്ടായ്മ
Saturday, December 27, 2014 10:27 AM IST
മസ്കറ്റ്: ഫേസ്ബുക് കൂട്ടായ്മയായ മസ്കറ്റ് മലയാളീസിന് വനിതാ കൂട്ടായ്മ. റുസൈല്‍ പാര്‍ക്കില്‍ വൈകുന്നേരം അഞ്ചിന് നടന്ന പ്രഥമ ഒത്തുചേരലില്‍ 20ഓളം വനിതകള്‍ പങ്കെടുത്തു. സുവൈഖ്, ബര്‍ക്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള വനിതകളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. പരിപാടിയില്‍ കുടുംബാംഗങ്ങളും മറ്റുമായി 40ഓളം പേര്‍ പങ്കെടുത്തു.

പരസ്പരം പരിചയം ഊട്ടിയുറപ്പിക്കുന്നതിനും കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുകയുമാണ് വനിതാവേദിയുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് അഡ്മിന്‍ രാകേഷ് കുമാര്‍ പറഞ്ഞു.

അടുത്ത ഘട്ടത്തില്‍ പാവങ്ങള്‍ക്കുള്ള വസ്ത്ര ശേഖരണം, രക്തദാനം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വനിതാവേദിയെ സജീവമാക്കും.

നിലവില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള മസ്കറ്റ് മലയാളീസ് ഫേസ് ബുക് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാണിത്. വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും നടത്തി.