വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ആതിര നാട്ടിലെത്തി
Friday, December 26, 2014 6:56 AM IST
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ആതിര ശസ്ത്രക്രിയകള്‍ക്കുശേഷം ഡിസംബര്‍ 23ന് (ചൊവ്വ) നാട്ടിലെത്തി. ആറു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗുഡ്ഗാവ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് നാട്ടിലേക്കുള്ള വിമാന യാത്രാസൌകര്യം ഒരുക്കിക്കൊടുത്തത്.

ആതിരയുടെ ജീവിതത്തില്‍ ഇനിയുള്ളത് ആപത് ഘട്ടത്തില്‍ താന്‍ ആരെന്നുപോലും അന്വേഷിക്കാതെ സഹായിച്ച നല്ലവരോടുള്ള സ്നേഹം മാത്രം. തന്നെ സഹായിക്കാന്‍ സന്മനസു കാണിച്ച ഏവര്‍ക്കും ആതിര ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി