പെന്റിത്ത് മലയാളികള്‍ ക്രിസ്മസ് ആഘോഷിച്ചു
Friday, December 26, 2014 6:54 AM IST
സിഡ്നി: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തെ ഭൂമിയിലെ ജനതതിക്ക് പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ വരവിനെ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരമ്പരാഗതമായ ആഘോഷപരിപാടികളോടെ ആഘോഷിച്ചു. കിംഗ്സ് വുഡ് ഹൈസ്കൂളില്‍ നടന്ന പരിപാടികളില്‍ മുന്നൂറില്‍പരം ആളുകള്‍ പങ്കെടുത്തു.

ഇസബല്‍ ജോണ്‍ ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനം പരിപാടികള്‍ക്ക് തുടക്കം നല്‍കി. മേഘ, ടാനിയ ബക്ഷി, നവോമി സണ്ണി, ദിയ പൌലോസ്, ജൂലിയ ജോമോന്‍ എന്നിവര്‍ ചേര്‍ന്ന് ഭക്തിഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സംഘനൃത്തം ആസ്വാദ്യകരമായി.

നിരവധി വേദികളില്‍ ഗാനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ജോയി ജേക്കബ് തന്റെ ഗാനങ്ങളിലൂടെ ക്രിസ്മസ് ആഘോഷത്തിന് ഉത്സവഛായ നല്‍കി. വിക്ടോറിയ റോസ് സെബി, അലീന റോസ്, റിഡാന്റോ, ദിയ എലിസബത്ത് പൌലോസ് എന്നിവരും ഗാനങ്ങളാലപിച്ചു. ആനറ്റ് സിജോ, ഐറിന്‍ ജിന്‍സ്, ആന്‍ മേരി തോമസ്, അലീന അലക്സ് എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, ആഷ്ലിന്‍ ബിജു, ആന്‍ലിന്‍ ബിജു, മേഘന്‍ മാത്യു, അലീന അലക്സ്, ഐറിന്‍, ജിന്‍സ്, ജസീറ മുരളീധരന്‍, മേഘ വര്‍ഗീസ് എന്നിവരുടെ നൃത്തനൃത്യങ്ങള്‍, അലീന ജോസഫ്, ഏയ്ഞ്ചല്‍ ജോസഫ്, അഡോണ ജോസഫ്, ജോവാന ജിന്‍സ്, ജിയാന ബാസ്റ്യന്‍, എമി ജിനു, ഏയ്ഞ്ചല മേരി ജോബി, ആന്‍മേരി ജോബി, ഒലീവിയ ചാണ്ടി എന്നിവര്‍ വിവിധ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.

ജൂലിയ ജോമോന്‍, വിക്ടോറിയ, റോസ് സെബി, നിമിത സിജു, ഹോളി കുര്യാക്കോസ്, മിത പണിക്കര്‍, ഫിയോണ സജി ജോസഫ്, അഷിക സനു, നേഹ അജി എന്നിവര്‍ ചേര്‍ന്ന് ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു.

കേക്ക് മുറിക്കാനെത്തിയ സാനു മധുരം വിതരണം ചെയ്തു. റവ. ഫാ. ജോസ് മഞ്ഞാലി ക്രിസ്മസ് സന്ദേശം നല്‍കി. വിവിധ കലാപരിപാടികളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകള്‍ക്ക് ക്രിസ്മസ് ആഘോഷത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.

പെന്‍ റിത്ത് മലയാളി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചെറിയാന്‍ മാത്യു, സിജോ സെബാസ്റ്യന്‍, ബെന്നി ആന്റണി, തോമസ് ജോണ്‍, സാം ജോസഫ്, രഞ്ചു രവീന്ദ്രന്‍, ജോമോന്‍ കുര്യന്‍, ജോണ്‍ സി. ജോണ്‍, ബോബി തോമസ്, ജിന്‍സ് ദേവസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ച് ക്രിസ്മസ് വിരുന്നും നടത്തി.

റിപ്പോര്‍ട്ട്: കെ.കെ ജോഗേഷ്