സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കാനാകൂ: ഡോ. ഗീവര്‍ഗീസ് തിയോഡോഷ്യസ്
Monday, December 22, 2014 9:27 AM IST
ഡാളസ്: ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിച്ചു സ്വയം രൂപാന്തരം പ്രാപിച്ചവര്‍ക്കു മാത്രമേ മറ്റുള്ളവരെ രൂപാന്തരത്തിലേക്ക് നയിക്കുവാന്‍ സാധിക്കുകയുളളൂവെന്ന് നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന എപ്പിസ്കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് പറഞ്ഞു. മാര്‍ത്തോമ സഭ ചര്‍ച്ച് ഡേയായി ആഘോഷിച്ച ഡിസംബര്‍ 21 ന് (ഞായര്‍) ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയില്‍ സഭയുടെ ദൌത്യം എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു തിരുമേനി.

ക്രിസ്തുവിന്റെ ജനന പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍, വ്യക്തി ജീവിതങ്ങളില്‍ സഭയില്‍ ക്രിസ്തുവിന്റെ സ്ഥാനം എവിടെയാണെന്ന് നാം ശോധന ചെയ്യേണ്ടിയിരിക്കുന്നുവെന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഒ.സി. കുര്യന്‍ സഹകരാര്‍മികനായിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന ഭദ്രാസന എപ്പിസ്കോപ്പാ ഇടവകയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഫാ. ഒ.സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി സജി ജോര്‍ജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍