ചികിത്സക്കിടെ രോഗി മരിച്ച സംഭവം: ഇന്ത്യന്‍ ഡോക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Monday, December 22, 2014 9:26 AM IST
കണക്ടികട്ട്: ഒരു രോഗിയുടെ 20 പല്ലുകള്‍ പറിച്ചെടുത്തതിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ഡോ. രശ്മി പട്ടേലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ കണക്ടികട്ട് സ്റേറ്റ് ഡന്റല്‍ കമ്മീഷന്‍ ഡിസംബര്‍ 17 ന് യോഗം ചേര്‍ന്ന് തീരുമാനിച്ചു. യോഗത്തില്‍ സംബന്ധിച്ച അഞ്ചു പേരും ഐകകണ്ഠേനയാണ് തീരുമാനമെടുത്തത്.

45 കാരനായ ഡോ. പട്ടേല്‍ രണ്ട് രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്നും അതില്‍ ഒരു സ്ത്രീ മരിക്കുകയും ചെയ്തത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഡോക്ടറുടെ വാദം. അമേരിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ ബോര്‍ഡ് നടത്തിയ വിശദ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഡോ. പട്ടേല്‍ എന്നും ഇവര്‍ ചൂണ്ടികാട്ടി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍