ആനി നിര്യാതയായി
Monday, December 22, 2014 9:24 AM IST
ഫ്ളോറിഡ: ഓതറ ഈസ്റ് വാലുതടത്തില്‍ പരേതരായ വി.സി. ഉമ്മന്റെയും തങ്കമ്മയുടെയും മകനായ മോഹന്‍ ഉമ്മന്റെ ഭാര്യ ആനി (57) ഡിസംബര്‍ 21ന് (ഞായര്‍) ഫ്ളോറിഡയില്‍ നിര്യാതയായി. 26 ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ ഡേവിയിലുളള ഫോറസ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനവും സംസ്കാരം ശനി രാവിലെ 10 ന് നടക്കും.

റാന്നി പേരങ്ങാട്ട് പരേതനായ വി.എം. കുരുവിളയുടെയും ചിന്നമ്മ കുരുവിളയുടെയും മകളാണ് പരേത.

മക്കള്‍: ജോഷ്, ജെറി. സഹോദരങ്ങള്‍: മാത്യു കുരുവിള (രാജന്‍ ഫ്ളോറിഡ), പരേതയായ മോനി, ജോളി ആട്ടാപ്പളളില്‍.

റിപ്പോര്‍ട്ട്: ജോര്‍ജി വര്‍ഗീസ്