നോര്‍ക്ക പ്രവാസി സംഗമം ജനുവരി 16, 17 തീയതികളില്‍ കൊച്ചിയില്‍
Saturday, December 20, 2014 11:20 AM IST
തിരുവനന്തപുരം: കേരള പ്രവാസികാര്യ വകുപ്പ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ആഗോള പ്രവാസി സംഗമം ജനുവരി 16,17 തീയതികളില്‍ കൊച്ചി ലേ മരീഡിയന്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. സംഗമത്തിന്റെ ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു.

കേന്ദ്രമന്ത്രി സുഷമാസ്വരാജ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരവും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസികളും പ്രവാസി സംഘടനകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഈ മേഖലയുമായി ബന്ധപ്പെട്ടവരും സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലേയ്ക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും പരിപാടികളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

പങ്കെടുക്കുന്നവര്‍ക്ക് പ്രതിനിധി ഫീസടച്ച് ഓണ്‍ ലൈന്‍ വഴി രജിസ്റര്‍ ചെയ്യാം. രാജ്യത്തിനകത്തുള്ള പ്രവാസികള്‍ക്ക് 200 രൂപയും അല്ലാത്തവര്‍ക്ക് 500 രൂപയുമാണ് പ്രതിനിധി ഫീസ്. ംംം.ഴഹീയമഹിൃസാലല.രീാ. എന്ന വെബ്സൈറ്റിലൂടെ രജിസ്റര്‍ ചെയ്യാം.

കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും നടത്തിവരുന്ന പ്രവാസി ഭാരതീയ ദിവസ് 2015, ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍