സൌത്ത് കരോളിന അപ്സ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 21ന്
Saturday, December 20, 2014 11:19 AM IST
സൌത്ത് കരോളിന: അപ്സ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ (യുഎംസിഎ) ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 21ന് (ഞായര്‍) ഗ്രീന്‍വില്‍ മോള്‍ടിന്‍ ചര്‍ച്ചില്‍ നടക്കും.

ക്രിസ്മസ് പ്രാര്‍ഥനക്ക് വി.എസ് ജോസഫ് നേതൃത്വം നല്‍കും. പ്രസിഡന്റ് ജെഫി ജോസഫ് സ്വാഗതം ആശംസിച്ചു. ക്രിസ്ത്യന്‍ പാട്ടുകള്‍, സ്കിറ്റുകള്‍, ഡാന്‍സ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

പ്രാര്‍ഥന ഗാനങ്ങള്‍ക്ക് കൊച്ചുമോന്‍ നിരണം, സുധീഷ് തോമസ് എന്നിവര്‍ സംഗീതം പകരും. അമേരിക്കന്‍ മലയാളികളുടെ തിരക്കിട്ട ജീവിതത്തില്‍ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത് എന്ന് പ്രതിപാദിക്കുന്ന സ്കിറ്റ് സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കും. മലയാളി വിഭവങ്ങളുള്ള അത്താഴ വിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: സേതു നായര്‍