എയര്‍ ഇന്ത്യാ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് കോഡ് ഷെയര്‍ വര്‍ധിപ്പിക്കുന്നു
Saturday, December 20, 2014 11:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ, ജര്‍മന്‍ ലുഫ്ത്താന്‍സ ലീഡ് ചെയ്യുന്ന സ്റാര്‍ അലിയാന്‍സ് അന്തര്‍ദേശീയ വിമാന കമ്പനി ഗ്രൂപ്പില്‍ ചേര്‍ന്നതിനുശേഷം കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ലുഫ്ത്താന്‍സ, എയര്‍ കാനഡ, അവിയാന്‍ക (ബ്രസീല്‍), ഈവാ എയര്‍ (തായ്വാന്‍) എന്നീ എയര്‍ലൈന്‍സുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റ് വച്ചു. താമസിയാതെ മറ്റ് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് എഗ്രിമെന്റുകള്‍ വയ്ക്കുമെന്ന് എയര്‍ ഇന്ത്യാ സിഎംഡി രോഹിത് നന്ദന്‍ പറഞ്ഞു.

സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പില്‍ ഇപ്പോള്‍ 28 എയര്‍ലൈന്‍സുകള്‍ ഉണ്ട്. ഇതില്‍ ലുഫ്ത്താന്‍സ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ കാനഡ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ് എയര്‍വെയ്സ് എന്നിവയാണ് പ്രധാനികള്‍. എയര്‍ ഇന്ത്യ ഇപ്പോള്‍ 59 ഡൊമസ്റിക്, 34 ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ നടത്തുന്നു. സ്റാര്‍ അലിയാന്‍സ് എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ ഫ്ളൈറ്റ് നടത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ അന്തരാഷ്ട്ര ഫ്ളൈറ്റ് സൌകര്യം നല്‍കാനും സാധിക്കും.

ഈ കോഡ് ഷെയര്‍ ഫ്ളൈറ്റുകള്‍ പ്രായോഗികമായാല്‍ യൂറോപ്പിലും അമേരിക്കയിലും ഉള്ള പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും. മറ്റ് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകളുടെ എയര്‍ ഇന്ത്യാ കോഡ് ഷെയര്‍ ഫ്ളൈറ്റുകളില്‍ താരതമ്യേന വിലകുറഞ്ഞ നെറ്റ്-എത്തിനിക് നിരക്കുകളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍