കൊടുവത്ത് വാര്‍ഷിക കുടുംബ സംഗമം ഡിസംബര്‍ 20 ന്
Saturday, December 20, 2014 11:10 AM IST
ഡാളസ്: കാനഡ, നോര്‍ത്ത് അമേരിക്ക പ്രദേശങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന കൊടുവത്ത് കുടുംബാംഗങ്ങള്‍ ഡിസംബര്‍ 20 ന് (വെള്ളി) ഡാളസില്‍ ഒത്തുചേരുന്നു.

വാര്‍ഷിക കുടുംബ യോഗം ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ വൈകുന്നേരം നാലിന് ആരംഭിക്കുമെന്ന് സണ്ണി കൊടുവത്ത് (പ്രസിഡന്റ്), ബാലു തോമസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

കോട്ടയം ആസ്ഥാനമാക്കി ആരംഭിച്ച കൊടുവത്ത് കുടുംബയോഗം നൂറ് വര്‍ഷം പിന്നിടുകയാണ്. ഡിസംബര്‍ 25 ന് കോട്ടയത്ത് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് ഡാളസില്‍ എല്ലാവരും ഒത്തുചേരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍