ഓസ്ട്രിയിലെ സൌദി സ്കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്
Saturday, December 20, 2014 11:09 AM IST
വിയന്ന: വിയന്നയിലെ സൌദി സ്കൂള്‍ അടച്ചു പൂട്ടാന്‍ വിയന്ന സ്കൂള്‍ ബോര്‍ഡ് ഉത്തരവിട്ടു. സ്കൂളിന്റെ ഡയറക്ടര്‍മാരുടെ പേരോ, സ്കൂളില്‍ ആരാണ് അധ്യാപനം നടത്തുന്നതെന്നോ വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ നവംബര്‍ 19 ന് സ്കൂള്‍ കൌണ്‍സില്‍, 2014-15 വര്‍ഷത്തിലെ, ഡയറക്ടര്‍മാരുടെയും അധ്യാപകരുടെയും ലിസ്റ് നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ഒന്നിനുപോലും അത് ഹാജരാക്കുവാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ല. കൂടാതെ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച വരുത്തി.

ലോക സമാധാന വിരുദ്ധ സിദ്ധാന്തങ്ങളും ജൂത വിരുദ്ധ പരാമര്‍ശങ്ങളും ഈ സ്കൂളിലെ ചരിത്ര പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്െടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ 2015 ജൂലൈ വരെ, അതായത് ഈ അധ്യയന വര്‍ഷം സ്കൂള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് കൌണ്‍സില്‍ രേഖാമൂലം നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനെതിരെ നാല് ആഴ്ചയ്ക്കുള്ളില്‍ സ്കൂള്‍ അധികൃതര്‍ക്കു അപ്പീലിനു പോകാവുന്നതാണ്.

വിവാദ സിദ്ധാന്തങ്ങളും യഹൂദ വിരുദ്ധ പരാമര്‍ശങ്ങളും ചരിത്ര പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നു എന്ന പരാതി കൌണ്‍സിലിനു ലഭിക്കുകയും അതിന്‍മേലുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലേയ്ക്കായി അറബിയിലെ ചരിത്ര പുസ്തകത്തിന്റെ ജര്‍മന്‍ പരിഭാഷ കോടതിയുടെ സമ്മത പത്രത്തോടെ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സലാഫി സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യയനം നടത്തുന്നു എന്ന് വ്യാപകമായ ഊഹാപോഹങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ സൌദി സ്വകാര്യ സ്കൂളിനെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഛഢജ യും എജ യും അഭിപ്രായപ്പെട്ടു.

ഓസ്ട്രിയന്‍ മൂല്യങ്ങള്‍ ഓസ്ട്രിയയിലെ സ്കൂളുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പാര്‍ട്ടി വക്താക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍