ബ്രോങ്ക്സ്, വെസ്റ് ചെസ്റര്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28ന്
Saturday, December 20, 2014 11:06 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്, വെസ്റ് ചെസ്റര്‍ (ആണഛഇ) ഏരിയായിലുള്ള ഓര്‍ത്തഡോക്സ് പള്ളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28ന് (ഞായര്‍) വൈകുന്നേരം നാലിന് ആരംഭിക്കും.

യോങ്കേഴ്സിലെ സോണ്‍ഡേഴ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍ നടക്കുക.

മാര്‍ത്തോമ സഭയുടെ നോര്‍ത്ത് ഈസ്റ് റീജിയന്‍ യൂത്ത് ചാപ്ളെയിന്‍ റവ. വി.എം മാത്യു ഈ വര്‍ഷത്തെ സംയുക്ത ക്രിസ്മസിന് മുഖ്യാതിഥിയായിരിക്കും. ഭക്തിനിര്‍ഭരവും ആസ്വാദ്യകരവുമായ വിവിധ പരിപാടികളാണ് എല്ലാ പള്ളികളില്‍നിന്നും ക്രമീകരിച്ചിരിക്കുന്നത്.

സെന്റ് തോമസ് ചര്‍ച്ച്, യോങ്കേഴ്സ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് യോങ്കേഴ്സ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് അണ്ടര്‍ഹില്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പാര്‍ക്ക്ഹില്‍, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ലുഡ്ലോ, സെന്റ് ജോര്‍ജ് പോര്‍ട്ചെസ്റര്‍, സെന്റ് മേരീസ് ചര്‍ച്ച് വൈറ്റ് പ്ളെയിന്‍സ്, സെന്റ് മേരീസ് ചര്‍ച്ച് ബ്രോങ്ക്സ് എന്നീ പള്ളികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

സംയുക്ത പള്ളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്വയറിന് റവ. ഫാ. പൌലോസ് ടി. പീറ്റര്‍ കോഓര്‍ഡിനേറ്ററായും ലിസി ഫിലിപ്പ്, മാനോജ് അലക്സ് ക്വയര്‍ ലീഡേഴ്സ് ആയും പ്രവര്‍ത്തിക്കുന്നു.

സുപ്രസിദ്ധ കലാകാരന്‍ തിരുവല്ല ബേബി സംവിധാനം ചെയ്യുന്ന മശിഹാ ജനനം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. സംയുക്ത ഇടവകകളില്‍നിന്നുള്ള കലാകാരന്മാരായിരിക്കും നൃത്തനാടകത്തിന്റെ അഭിനേതാക്കള്‍.

സംയുക്ത കമ്മിറ്റിയുടെ പ്രസിഡന്റായി റവ. ഫാ. ഫിലിപ്പ് സി. ഏബ്രഹാം, വൈസ് പ്രസിഡന്റ് റവ. ഫാ. ദിലീപ് ചെറിയാന്‍, സെക്രട്ടറി ജെസി മാത്യു, കോഓര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ ചെറിയാന്‍ പി. ഗീവര്‍ഗീസ്, പബ്ളിസിറ്റി കോഓര്‍ഡിനേറ്റര്‍ എം.വി കുര്യന്‍, ജോ. സെക്രട്ടറി ബാബു ജോര്‍ജ്, ജോ. ട്രഷറര്‍ ബാബു ജോര്‍ജ് വേങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സഖറിയ ജോര്‍ജ്