ബംഗളൂരു: കെഎന്‍എസ്എസ് മത്തിക്കരെ യുവജനവിഭാഗം പൊതുയോഗം കരയോഗം ഓഫീസില്‍ നടന്നു.
കരയോഗം പ്രസിഡന്റ് ടി. ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎന്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണന് ബോര്‍ഡ് പ്രതിനിധിയായിരുന്നു. യുവജനവിഭാഗത്തിന് ജ്വാല എന്നു നാമകരണം ചെയ്യുന്നതിന് യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നീരജ് നമ്പ്യാര്‍ (പ്രസിഡന്റ്), നേഹ രഘുരാജന്‍ (വൈസ് പ്രസിഡന്റ്), എസ്. ഐശ്വര്യ (സെക്രട്ടറി), സജിത്ത് മോഹന്‍ (ജോയിന്റ് സെക്രട്ടറി), ശങ്കര്‍ രാമചന്ദ്രന് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. വൈശാഖ്, സുരേഷ് ബാബു, കെ.എസ്. സുദേവ്, വിപുല്‍, ഐശ്വര്യ ആര്. പിള്ള, ഗായത്രി മുകുന്ദന്, വരുണ്‍, അര്ജുന്, കീര്‍ത്തി ഉണ്ണികൃഷ്ണന് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
കരയോഗം സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ഇ. ജയരാജ്, മഹിളാവിഭാഗം പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി തങ്കമണി, ഇന്ദിരാ ശശി, സംഗീത ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.