സൌത്ത് ഫ്ളോറിഡ സെന്റ് തോമസ് പള്ളി ക്രിസ്മസ് പുതുവത്സര ശുശ്രൂഷകള്‍ 21-ന്
Saturday, December 20, 2014 5:38 AM IST
സൌത്ത് ഫ്ളോറിഡ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ക്രിസ്മസ് -പുതുവത്സര ശുശ്രൂഷകള്‍ക്ക് ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. 21-ന് ഞായറാഴ്ച രാവിലെ 8.35ന് ഇംഗ്ളീഷ് കുര്‍ബ്ബാന നടക്കും. ഉച്ചയ്ക്ക് 1.30ന് ക്രിസ്മസ് പ്രത്യേക പരിപാടി 'മഞ്ഞില്‍ വിരിഞ്ഞ രാവ്' നടക്കും. 24ന് വൈകിട്ട് 6.30ന് സന്ധ്യാ നമസ്ക്കാരവും 25ന് രാവിലെ അഞ്ചിന് ജനനപ്പെരുന്നാള്‍ ശുശ്രഷയും നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം