ബിസിനസ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് പരിഷ്കരിക്കണമെന്ന് കോടതി
Friday, December 19, 2014 10:15 AM IST
ബര്‍ലിന്‍: ബിസിനസ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഭരണഘടനാ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭേദഗതി വരുത്തി നികുതി വെട്ടിക്കുറയ്ക്കാന്‍ പതിനെട്ടു മാസമാണ് അനുവദിച്ചിരിക്കുന്നത്.

കുടുംബ വ്യവസായങ്ങളും അതുവഴി ലഭിക്കുന്ന തൊഴിലവസരങ്ങളും സംരക്ഷിക്കുന്നവര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നികുതി ഇളവ് നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കോടതിയ നിരീക്ഷിച്ചു. എന്നാല്‍, ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബിസിനസ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് സംവിധാനം ജര്‍മന്‍ നികുതി നിയമത്തിലെ അടിസ്ഥാന വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ നിയമപ്രകാരം 2012ല്‍ നാല്‍പ്പത് ബില്യന്‍ യൂറോയോളമാണ് നികുതിയിനത്തില്‍ സര്‍ക്കാരിനു നഷ്ടം വന്നത്. ബിസിനസ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് ഇനത്തില്‍ 4.3 ബില്യന്‍ യൂറോ മാത്രമാണ് പിരിച്ചെടുക്കാന്‍ സാധിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍