ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്
Friday, December 19, 2014 10:13 AM IST
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്കിന്റെ ഒഴിവ്. പ്രോപ്പര്‍ട്ടി ആന്‍ഡ് പ്രോജക്ട് വിഭാഗത്തില്‍ 2015 ഫെബ്രുവരി മുതല്‍ ഫുള്‍ ടൈം ജോലിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ശമ്പള സ്കെയില്‍ വിദേശകാര്യ മന്ത്രാലയം അന്തിമമായി നിശ്ചയിട്ടില്ല. പ്രതിമാസം 1900 യൂറോ എന്നാണ് ഇപ്പോഴത്തെ ധാരണ. ഇതിനു പുറമേ, ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ പ്രതിവര്‍ഷ ബോണസ് ലഭിക്കും. 21 ആനുവല്‍ ലീവുകള്‍ക്ക് അര്‍ഹത. സോഷ്യല്‍ ഇന്‍ഷ്വറന്‍സ് കോണ്‍ട്രിബ്യൂഷന്‍ നിര്‍ബന്ധമായിരിക്കും.

ഏതെങ്കിലും വിഭാഗത്തില്‍ ബിരുദമോ തത്തുല്യമായ വൊക്കേഷണല്‍ ട്രെയിനിംഗോ തൊഴില്‍ പരിചയമോ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷ നന്നായി എഴുതാനും സംസാരിക്കാനും സാധിക്കണം. ജര്‍മന്‍, യൂറോപ്യന്‍ പൌരന്മാര്‍ക്കും മറ്റു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള വിഭാഗങ്ങള്‍ അതും ഹാജരാക്കണം.

എംഎസ് ഓഫീസ് അടക്കം അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യം. ഓഫീസ് ജോലികളിലും ഓഫീസ് റിക്കാര്‍ഡുകളും ഫയലുകളും കൈകാര്യം ചെയ്യുന്നതിലും 2-3 വര്‍ഷത്തെ തൊഴില്‍ പരിചയം അഭികാമ്യം. ടീമായി ജോലി ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം. ചുരുങ്ങിയ പ്രായം 25 വയസ്.

താത്പര്യമുള്ളവര്‍ 2015 ജനുവരി 15 നു മുമ്പ് അപേക്ഷിക്കണം: വിലാസം: ദ ഹെഡ് ചാന്‍സറി, എംബസി ഓഫ് ഇന്ത്യ, ടിയര്‍ഗാര്‍ട്ടന്‍സ്ട്രാസെ 17, 10785 ബര്‍ലിന്‍. ഇമെയില്‍: വീര@ശിറശമിലായമ്യ.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍