മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ വടം വലി മത്സരം ഡിസംബര്‍ 21ന്
Friday, December 19, 2014 10:12 AM IST
ന്യൂഡല്‍ഹി: മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ രണ്ടാമത് വടംവലി മത്സരം നടത്തുന്നു. ഡിസംബര്‍ 21ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്ദ്രപ്രസ്ഥം പാര്‍ക്കിനടുത്തുള്ള സരായ് കലേ ഖാന്‍ എംസിഡി സ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരം. ഒരു ടീമിന്റെ തൂക്കം 540 കിലോയാണ്. രജിസ്ട്രേഷന്‍ ചെയ്യാനനുള്ള അവസാന ദിവസം ഞായര്‍ 12.30ന് സമാപിക്കും.

ആദ്യ നാലു സ്ഥാനക്കാര്‍ക്ക് യഥാക്രമം 25001, 15001, 10001, 5001 രൂപ സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ വിശദ വിവരങ്ങള്‍ക്ക്: 9868389977, 9311033655, 9717894735, 9818869392.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്