ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മെഗാ ആര്‍ട്സ് ഫെസ്റ് ഡിസംബര്‍ 20, 21 തീയതികളില്‍
Friday, December 19, 2014 10:10 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ മേഖലകളിലെ മിടുക്കന്മാരും മിടുക്കികളും അണിനിരക്കുന്ന മെഗാ ആര്‍ട്സ് ഫെസ്റ് ഡിസംബര്‍ 21,22 (ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും. ഏകദേശം ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും.

പങ്കെടുക്കുന്ന എല്ലാ പ്രായത്തില്‍പെട്ട കുട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനായി മത്സരങ്ങള്‍ അഞ്ചു വിഭാഗങ്ങളിലാണ് നടത്തുക. നാലു സ്റേജുകളിലായി 113 വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍