കേരളത്തില്‍ നിന്നുള്ള പക്ഷികളുടെയും ഉത്പന്നങ്ങളുടെയും ഇറക്കുമതി ഒമാന്‍ നിരോധിച്ചു
Friday, December 19, 2014 10:08 AM IST
മസക്റ്റ്: കേരളത്തില്‍ പടര്‍ന്നു പിടിച്ച പക്ഷിപനിയുടെ സാഹചര്യത്തില്‍ ്യഒമാന്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കോഴി, താറാവ് ഉള്‍പ്പെടെയുള്ളവയുടെയും മുട്ട തുടങ്ങിയ ഉത്പന്നങ്ങളും നിരോധിച്ചുകൊണ്ട് ഒമാന്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കി.

വെറ്ററിനറി കോമ്പിറ്റന്റ് അഥോറിറ്റിയാണ് നിരോധനത്തിന് ശിപാര്‍ശ ചെയ്തത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ബാധകമല്ല.

ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ്, ദക്ഷിണ-ഉത്തര കൊറിയകള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി നിരോധനവും കേരളത്തോടൊപ്പം നിലവില്‍ വന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം