മാര്‍ തോമാ ശ്ളീഹായുടെ രക്തസാക്ഷി ദിനവും ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മപെരുന്നാളും ഡിസംബര്‍ 21ന്
Friday, December 19, 2014 10:04 AM IST
ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവക മാര്‍ തോമാശ്ളീഹായുടെ രക്തസാക്ഷി ദിനവും വാകത്താനത്ത് വളളിക്കാട്ട് കബറടങ്ങിയിരിക്കുന്ന ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ പെരുന്നാളും ഡിസംബര്‍ 21 ന് (ഞായര്‍) സംയുക്തമായി കൊണ്ടാടുന്നു.

വി. കുര്‍ബാനയ്ക്കും തുടര്‍ന്നു നടക്കുന്ന സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പരിപാടികള്‍ക്കും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപോലീത്താ നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. ജോണ്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗീവര്‍ഗീസ് ജേക്കബ് (സെക്രട്ടറി): 516 775 2186, ബിനോയ് മാത്യു (ട്രഷറര്‍) 516 616 5246.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍