കേരളസമാജം മെഡിക്കല്‍ ക്ളിനിക് ഉദ്ഘാടനം
Friday, December 19, 2014 8:06 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജം എംഎസ് രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സ്ഥിരം മെഡിക്കല്‍ ക്ളിനിക് ദാസറഹള്ളി എംഎല്‍എ എസ്. മുനിരാജു ഉദ്ഘാടനം ചെയ്തു. കര്‍ണാടകആന്റിബയോട്ടിക്സ് എംഡി പ്രസാദ് മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് ആര്‍. മുരളീധര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഇ.രഘൂത്തമന്‍,എം. ലോകനാഥന്‍, സുഗതകുമാരന്‍ നായര്‍, പി. ബാലചന്ദ്രന്‍, എന്‍.കെ. കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എംഎസ് രാമയ്യ ആശുപത്രിയിലെ പത്ത് സീനിയര്‍ പ്രഫസര്‍മാര്‍ ഉള്‍പ്പെടെ 30 ഡോക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. 150 ഓളം പേര്‍ ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ചടങ്ങില്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ സൌജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു.

തുടര്‍ചികിത്സ ആവശ്യമുള്ളവരെ വിദഗ്ധചികിത്സയ്ക്കായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവര്‍ക്ക് കുറഞ്ഞ ചെലവില്‍ തുടര്‍ചികിത്സ ലഭ്യമാക്കും. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, സ്കിന്‍, ഐ, ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ്, ഡെന്റല്‍, ബിപി ആന്‍ഡ് ഡയബെറ്റിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്്ടര്‍മാര്‍ പരിശോധനകള്‍ നടത്തി. അടുത്ത ക്യാമ്പ് 20 ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.