'ആശുപത്രികളില്‍ വിദഗ്ധരായ നഴ്സുമാരെ നിയമിക്കണം'
Friday, December 19, 2014 8:04 AM IST
ബംഗളൂരു: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സ്വകാര്യ നഴ്സിംഗ് ഹോമുകളിലും യോഗ്യരായ നഴ്സുമാരെ മാത്രമേ നിയമിക്കാവുള്ളൂവെന്നു ഇന്ത്യന്‍ സൊസൈറ്റി ഓഫ് മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സസ് കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്കി.

സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും സംസ്ഥാനത്ത് കൂണുപോലെ മുളയ്ക്കുകയാണെന്നും വൈദഗ്ധ്യം കുറഞ്ഞ നഴ്സുമാരെയാണ് ഇവിടങ്ങളില്‍ നിയമിക്കുന്നതെന്നും സൊസൈറ്റി പ്രസിഡന്റ് എസ്.എന്‍. നഞ്ചുണ്െട ഗൌഡ പറഞ്ഞു.

നിലവാരം കുറഞ്ഞ നഴ്സിംഗ് സേവനം രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നും ഇതൊഴിവാക്കാന്‍, വിദഗ്ധരായ നഴ്സുമാരെ മാത്രം നിയമിക്കാന്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗീപരിചരണം, വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലായി ലക്ഷക്കണക്കിനു നഴ്സുമാര്‍ സംസ്ഥാനത്തു സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സുമാര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പുവരുത്താന്‍ മറ്റു വികസിത രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും നഴ്സിംഗ് ഡയറക്്ടറേറ്റ്സ്ഥാപിക്കണമെന്നും നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കണമെന്നുംഗൌഡ ആവശ്യപ്പെട്ടു.