ഇന്ത്യന്‍ ഓര്‍ത്തഡോക്സ് (മലങ്കര) സഭയുടെ മാര്യേജ് കൌണ്‍സിലിംഗിന് യുകെയില്‍ തുടക്കമായി
Thursday, December 18, 2014 10:21 AM IST
ലണ്ടന്‍: കുടുംബ ജീവിതതിന്റെ അടിത്തറ ക്രൈസ്തവ ദര്‍ശനത്തില്‍ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്കും പകരുന്നതിന്റെ ഭാഗമായി നടത്തപെടുന്ന മാര്യേജ് ുൃലുമൃമശീിേ ക്ളാസുകള്‍ക്ക് യുകെയില്‍ തുടക്കമായി.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ അനുഗ്രഹാശിസുകളോടെ ഭദ്രാസന മാര്യേജ് കൌണ്‍സിലിംഗ് വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ജോണ്‍ മന്നാശേരി നവംബര്‍ 29ന് ലണ്ടനില്‍ (ഒലാലഹ ഒലാലെേമറ) ഉദ്ഘാടനം നിര്‍വഹിച്ചു.

എല്ലാ വര്ഷവും ഓഗസ്റ്, നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന ജൃല ാമൃശമേഹ മിറ ജീ ാമൃശമേഹ രീൌിരശഹശിഴ നുവേണ്ടി ഡോ. സെന്‍ കല്ലുംപുറം കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്ന സമിതിയില്‍ ഫാ. ജോയ് ജോര്‍ജ്, ഫാ. തോമസ് പി. ജോണ്‍, ഫാ. അനീഷ് വര്‍ഗീസ്, ഫാ. ഹാപ്പി ജേക്കബ്, ഫാ. എം.എസ് അലക്സാണ്ടര്‍, ഡോ. സന്ദീപ്, ഡോ. റെബേക്ക, ഡോ. സുമ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

നവംബറില്‍ നടന്ന ആദ്യ കൌണ്‍സിലിംഗില്‍ 9 പേര്‍ പങ്കെടുത്തു. കുടുംബ ജീവിതത്തിന്റെ ക്രൈസ്തവ സാക്ഷ്യം പുതിയ തലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം അനുദിന ജീവിതത്തില്‍ പാലിക്കപ്പെടേണ്ട മാനസികവും ശാസ്ത്രീയവുമായ വിവിധങ്ങളായ പ്രശ്നങ്ങളെകുറിച്ചും അത് നേരിടേണ്ട രീതികളെ കുറിച്ചും പ്രഗല്‍ഭരുടെ ക്ളാസുകള്‍ ഏറെ പ്രയോജനകരമായിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

ഫാ. വര്‍ഗീസ് ജോണ്‍, ഫാ. അനിഷ് വര്‍ഗീസ്, ഡോ. സെന്‍ കല്ലുംപുറം, ഡോ. റെബേക്ക, ഡോ. സുമ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളെടുത്തു. എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം നടത്തപെടുന്ന ഈ കൌണ്സിലിംഗിന് പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അതാതു പള്ളികളുമായോ,ഭദ്രാസന ഓഫീസുമായോ ബന്ധപെടണമെന്ന് ഫാ. വര്‍ഗീസ് ജോണ്‍ മന്നാശേരില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ലിന്‍സ് അയ്യനാട്ട്