യുണൈറ്റഡ് സിഡ്നി മലയാളി അസോസിയേഷന്റെ ക്രിസ്മസ് സംഗമം ഡിസംബര്‍ 20ന്
Thursday, December 18, 2014 10:18 AM IST
സിഡ്നി : യുണൈറ്റഡ് സിഡ്നി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് (ശനി) വൈകുന്നേരം ആറു മുതല്‍ വെന്റ്വര്‍ത്ത് വില്ലെ റെഡ്ഗം സെന്ററില്‍ ആഘോഷിക്കുന്നു.

പരിപാടികള്‍ക്ക് മുന്നോടിയായി തിരുപിറവിയുടെ സന്ദേശം ഉദ്ഘോഷിച്ചു സാന്റായോടൊപ്പം വീട് വീടാന്തരം ക്രിസ്മസ് കരോളും നടക്കും. ആഘോഷദിനമായ ശനിയാഴ്ച വൈകിട്ട് കരോള്‍ ഗാനങ്ങള്‍, ഗൃഹാതുരത്വം ഉണര്‍ത്തുന്ന സാന്റാ വിസിറ്റ് , മറ്റു വിനോദ പരിപാടികളും വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ ക്രിസ്മസ് യുണൈറ്റഡ് സിഡ്നി മലയാളി അസോസിയേഷനോടോത്തു ആഘോഷിക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: വില്‍സണ്‍ ഫ്രാന്‍സിസ്