നൃത്ത-സംഗീത വിരുന്നുമായി മിസിസാഗ കേരള ക്രിസ്മസ് ഗാല
Thursday, December 18, 2014 8:01 AM IST
മിസിസാഗ: കേരള അസോസിയേഷന്റെ ക്രിസ്മസ് ഗാല ഡിന്നര്‍ ഷോയില്‍ ആവേശത്തിന്റെയും ആഘോഷത്തിന്റെയും കരഘോഷം. ടൊറന്റോയിലെ പ്രമുഖ മലയാള സംഘടനകളില്‍ ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിനുകൂടിയാണ് നാഷണല്‍ ബാങ്ക്വറ്റ് ഹാള്‍ അരങ്ങൊരുക്കിയത്. കരോള്‍ ഗാനങ്ങളോടെ തുടങ്ങിയ ക്രിസ്മസ് ഗാലയ്ക്ക് പ്രവാസി കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്ത-സംഗീത പരിപാടികളും ഹരം പകര്‍ന്നു.

മീരാ വാഴപ്പിള്ളി, വര്‍ഷ മേനോന്‍, റിതിക നായര്‍, ആദില്‍ ജയശങ്കര്‍, സംഗീത ഗണേഷ്, റിയാന്‍ മുണ്ടാടന്‍, റിയ, രേഷ്മ നമ്പ്യാര്‍, ശ്രുതി ശേഷാദ്രി എന്നിവര്‍ നൃത്തപരിപാടികളുമായും കാതിറിന്‍ ഉമ്മന്‍, ശില്‍പ്പ ജേക്കബ്, രോഹിത് ജോണ്‍, ഉണ്ണിമായ അമ്പാടി, ജാക്സണ്‍ കുരീക്കോട്ടില്‍, നേത്ര ഉണ്ണി, ജിമ്മി വര്‍ഗീസ്, അലാന ഈപ്പന്‍ എന്നിവര്‍ ബോളുവുഡ്-മലയാളം ഗാനങ്ങളുമായും സദസിനായി അക്ഷരാര്‍ഥത്തില്‍ ഒരുക്കിയത് മധുരതരമായ കലാവിരുന്നുകൂടിയാണ്. ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന പഴയകാല ബോളുവുഡ് - മലയാളം ഗാനങ്ങളും അടിപൊളി പാട്ടുകളും നിറഞ്ഞു. സാന്റയുടെ പ്രവേശനത്തോടെ കുട്ടികള്‍ ആര്‍പ്പുവിളികളുമായി ഒപ്പം കൂടി. നറുക്കെടുപ്പിലൂടെയും വിനോദ മത്സരങ്ങളിലൂടെയും സമ്മാനങ്ങളും വിതരണം ചെയ്തു.

മിസിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍ അതിഥികളെ വരവേറ്റു. പ്രൊവിഷ്യല്‍ പാര്‍ലമെന്റ് അംഗം ഹരിന്ദര്‍ മല്‍ഹി, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഇന്തോ -കാനഡ ചേംബര്‍ ഓഫ് കൊമേഴ്സ് എനര്‍ജി കമ്മിറ്റി ചെയര്‍ കന്‍വര്‍ ധന്‍ജാല്‍, ബ്രാംപ്ടണ്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രകാനം, ടൊറന്റോ ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് ഉദയന്‍ പുരുഷോത്തമന്‍, മാര്‍ക്കം റേസ് റിലേഷന്‍സ് കമ്മിറ്റി ചെയര്‍ ജോബ്ളണ്‍ ഈശോ, എഡബ്ള്യുഐസി കമ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് പ്രസിഡന്റ് പ്രീത ലാംബ എന്നിവര്‍ പങ്കെടുത്തു.

ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഗ്രൂപ്പ് ഒന്നില്‍ ജെറൂഷ തോമസ്, ശ്വേത സാജു, അരുണിമ മറിയം ബ്രിജേഷ്, ഗ്രൂപ്പ് രണ്ടില്‍ ജിഷ്ണു ജയപ്രകാശ്, അലാന ഈപ്പന്‍, റെബേക്ക സാം, ഗ്രൂപ്പ് മുന്നില്‍ അഞ്ജലി ജോണ്‍, എമി റോണി, കാതിറിന്‍ പുന്നൂസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അസോസിയേഷന്‍ സെക്രട്ടറി മഞ്ജുള ദാസ്, വൈസ് പ്രസിഡന്റ് മജോ വര്‍ഗീസ്, ജോ. സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ തോമസ് ചാക്കോ, പ്രശാന്ത് പൈ, മേഴ്സി ഇലഞ്ഞിക്കല്‍, അശോക് പിള്ള, ജെറി ഈപ്പന്‍, മുകുന്ദന്‍ മേനോന്‍, അരവിന്ദ് മേനോന്‍ തുടങ്ങിയവര്‍ ക്രിസ്മസ് ഗാലയ്ക്കു നേതൃത്വം നല്‍കി. ഇവന്റ് കണ്‍വീനര്‍ ജോളി ജോസഫ് അവതാരകനായിരുന്നു.

നാലര മണിക്കൂറോളം നീണ്ട കലാപരിപാടികള്‍ക്കും ക്രിസ്മസ് വിരുന്നിനൊടുവില്‍ സജീവമായ ഡാന്‍സ് ഫ്ളോറില്‍ കുരുന്നുകള്‍ മുതല്‍ സദസിലെ മുതിര്‍ന്ന അംഗങ്ങള്‍ വരെ നൃത്തചുവടുവച്ച് മടങ്ങിയത് നിറഞ്ഞ മനസോടെ.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്