സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഫോണ്‍ ബില്ല് പ്രത്യേകം ശ്രദ്ധിക്കുക
Thursday, December 18, 2014 7:56 AM IST
സൂറിച്ച്: സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ പ്രത്യേകത ശ്രദ്ധയ്ക്ക്. സ്മാര്‍ട്ട് ഫോണ്‍ പോലെ തന്നെ തട്ടിപ്പിനും ആധുനികത കൈവന്നിരിക്കുന്നു. നിങ്ങളെ കെണിയിലാക്കി പൈസ പിടുങ്ങുന്ന വിരുതന്മാര്‍ നിങ്ങളുടെ പുറകിലുണ്ട്. സൂക്ഷിക്കുക നിങ്ങള്‍ക്കായി മാസാവസാനം വലിയൊരു ബില്‍ കാത്തിരിക്കുന്നുണ്ടാകും.

സംഗതി വളരെ നിസാരം. നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളു
ടെ ഇന്റര്‍നെറ്റിലൂടെ അശ്ളീല വീഡിയോകളുടെ പരസ്യമെത്തുന്നു. ചൂണ്ടയിട്ടു കഴിഞ്ഞു. അതില്‍ നിങ്ങള്‍ കൊത്തിയാല്‍ വരുന്നു പുറകെ നിങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍. ഈ വീഡിയോ കാണുവാന്‍ ആഗ്രഹമുണ്െടങ്കി
ല്‍ വീണ്ടും ഇവിടെ ക്ളിക്കു ചെയ്യുക. നിങ്ങള്‍ ക്ളിക്കു ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ ശരിക്കും പോര്‍ണോ സൈറ്റിന്റെ വരിക്കാരനായി മാറുന്നു. മാസ തുകയായി നിങ്ങളറിയാതെ തന്നെ ബില്ലില്‍ അധിക തുക എത്തിക്കൊള്ളും.

ഇനി മറ്റൊരു രീതിയിലും നിങ്ങളെ കുടുക്കാം. നിങ്ങള്‍ സൈറ്റില്‍ ക്ളിക്ക് ചെയ്ത് വരിക്കാനായി മാറിയാല്‍ അശ്ളീല വീഡിയോ കമ്പനി നിങ്ങളുടെ വിവരങ്ങള്‍ ഒരു കോള്‍സെന്റര്‍ ഏജന്റിലൂടെ ശേഖരിക്കുന്നു. ഒരുപക്ഷേ നിങ്ങള്‍ക്ക് ഏതെങ്കിലും കോള്‍ സെന്ററില്‍ നിന്നും വിളി വരാം. ഇല്ലെങ്കില്‍ നിങ്ങളെത്തേടി രജിസ്ട്രേഡ് ബില്ലുകളെത്താം. ഏതായാലും നിങ്ങള്‍ മറുപടി
നല്‍കാതിരിക്കുക. നിങ്ങള്‍ക്കെതിരെ യാതൊരു വിധ നിയമ നടപടിക
ള്‍ക്കും അശ്ളീല വീഡീയോ കമ്പനികള്‍ക്ക് അധികാരമില്ല എന്നതാണ് വസ്തുത.
ഇനി നിങ്ങളെ തേടി ഇത്തരത്തില്‍ ഏതെങ്കിലും ബില്ലുകള്‍ എത്തിയാല്‍ മറുപടി നല്‍കുവാനോ, പണമടയ്ക്കുവാനോ മുതിരാതെ ഉപഭോക്തൃ സംരക്ഷണസമിതിയുമായി ബന്ധപ്പെടണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. കൂടാതെ മാസ ബില്ലില്‍ വ്യത്യാസം കണ്ടാല്‍ നെറ്റവര്‍ക്ക് കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ബില്ല് ശരിയാക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍