ബോബി ചെമ്മണ്ണൂര്‍ - ജയറാം ഷോ 2015 യുഎസ്എ
Thursday, December 18, 2014 6:55 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തുന്ന 2015-ലെ ഏറ്റവും വലിയ ഷോയ്ക്ക് ഇപ്പോള്‍ പത്തരമാറ്റ് പൊന്നിന്റെ നിറവുകൂടി. പത്മശ്രീ ജയറാമും, തെന്നിന്ത്യന്‍ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ് പിഷാരടിയും അടക്കം പതിനേഴോളം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന താരസംഗമത്തിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ബോബി ചെമ്മണ്ണൂര്‍ എത്തുമ്പോള്‍ ഷോ ഇനി 'ബോബി ചെമ്മണ്ണൂര്‍ - ജയറാം ഷോ 2015 യു.എസ്.എ' എന്നാണ് അറിയപ്പെടുക.

മാനവികതയുടെ ദര്‍ശനം ഉള്‍ക്കൊണ്ട്, ലാഭക്കണക്കിന്റെ ഗുണിതങ്ങള്‍ മാറ്റിവെച്ച് 'സ്നേഹംകൊണ്ട് ലോകം കീഴടക്കുക' എന്ന ലക്ഷ്യവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്യൂവലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍. 'യൂണീക് വേള്‍ഡ് റെക്കോര്‍ഡി'നുടമയാണ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും എല്ലാകാലവും സൌജന്യമായി ആവശ്യക്കാരന് രക്തം ലഭ്യമാക്കുന്നതിനായി ബോബി ഫ്രന്റ്സ് ബ്ളഡ് ബാങ്ക് തുടങ്ങുന്നതിനുമായി 812 കിലോമീറ്റര്‍ (504 മൈലുകള്‍) ഓടിയാണ് ബോബി ചെമ്മണ്ണൂര്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇന്ത്യയിലും മിഡില്‍ ഈസ്റിലുമായി പടര്‍ന്നു കിടക്കുന്ന ജ്യൂവലറി സ്ഥാപനങ്ങള്‍, എന്‍.ബി.എഫ്.സി സ്ഥാപനങ്ങള്‍ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ഈ ഗ്രൂപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 500 ജ്യൂവലറി ഷോറൂമുകള്‍ എന്ന തന്റെ ലക്ഷ്യം സമീപ ഭാവിയില്‍ തന്നെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. അമേരിക്കയിലെ ആദ്യത്തെ ഷോറൂമാണ് ഹൂസ്റണ്‍ ഷോറൂം. കലയോടുള്ള തന്റെ താത്പര്യമാണ് ഈ ഷോയില്‍ താനും ഭാഗമായതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്. സൂപ്പര്‍ മെഗാഷോകളുടെ അവിഭാജ്യഘടകമായ നാദിര്‍ഷാ ആണ് ഈ ഷോ സംവിധാനം ചെയ്യുന്നത്.

രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ (ബഡായി ബംഗ്ളാവ് ഫെയിം), ഹരിശ്രീ യൂസഫ്, സാജു നവോദയ (വെങ്ങിമൂങ്ങ ഫെയിം), വിഷ്ണു, ബിപിന്‍ (മനോരമ കോമഡി ഫെസ്റിവല്‍ ഫെയിം) എന്നിവര്‍ അവതരണത്തിലും പ്രമേയത്തിലും പുതുമകളുള്ള കോമഡി ഷോ അണിയിച്ചൊരുക്കുന്നു. പ്രിയാമണിയോടൊപ്പം നര്‍ത്തകിയും ടെലിവിഷന്‍ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകന്‍ ശ്രീജിത്ത് എന്നിവര്‍ ഒന്നിക്കുന്ന വര്‍ണ്ണശബളമായ നൃത്തരംഗങ്ങള്‍ ഈ മെഗാഷോയ്ക്ക് മാറ്റുകൂട്ടും. ശൃംഗാരവേലന്‍ സിനിമയിലെ മിന്നാമിനുങ്ങിന്‍ വെട്ടം അടക്കം നിരവധി ഹിറ്റ് ഗാനങ്ങളുടെ പിന്നണി ഗായികയും, ടെലിവിഷന്‍ അവതാരകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയും ആയ ഡെല്‍സി ഉണ്ണിമേനോനോടൊപ്പം ഗാനം ആലപിക്കും. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടൊപ്പം നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മധു കീ ബോര്‍ഡും, അനില്‍ കുമ്പനാട് ശബ്ദ നിയന്ത്രണവും കൈകാര്യം ചെയ്യുന്നു.

ബുക്കിംഗിന് ബന്ധപ്പെടുക: ബിനു സെബാസ്റ്യന്‍ (956 789 6869), ജിജോ കാവനാല്‍ (832 477 4154), ശ്രീജിത്ത് റാം (281 788 1849).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം